സിഡ്നി ആഗസ്റ്റ് 13: രാജ്യത്തെ പ്ലാസ്റ്റിക് വസ്തുക്കളില്‍ 12% മാത്രമാണ് പുനരുത്പാദിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയതില്‍ കുപിതനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. 20 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് സിഡ്നിയില്‍ നവീനമായി പ്ലാസ്റ്റിക് പുനരുത്പാദിപ്പിക്കാനായി അനുവദിച്ചിട്ടുള്ളതെന്നും രാജ്യത്തെ മാലിന്യം വൃത്തിയാക്കാനായി ഇനിയും വേണ്ടിവരുമെന്നും മോറിസണ്‍ ചൊവ്വാഴ്ച അറിയിച്ചു.
വേര്‍തിരിച്ച വീപ്പയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുമ്പോള്‍ ഇത് പുനരുത്പാദിപ്പിച്ച് തിരിച്ച് വരുമെന്ന വാഗ്ദാനമാണ് ഞങ്ങള്‍ കുട്ടികളോടും ഞങ്ങളോട് തന്നെയും പറയുന്നത്. ആ വാഗ്ദാനമാണിപ്പോള്‍ തകര്‍ന്നത്. മോറിസണ്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പറടക്കം അരമില്ല്യണിലധികം മാലിന്യങ്ങളാണ് ഓസ്ട്രേലിയ ഒരോ വര്‍ഷവും കയറ്റുമതി ചെയ്യുന്നത്. ഞങ്ങളുടെ മാലിന്യം ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും മോറിസണ്‍ പറഞ്ഞു.