സുഷമയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു

സുഷമയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യുന്ന മകള്‍ ബാംസുരി

ഹാപുര്‍ ആഗസ്റ്റ് 8: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ ചിതാഭസ്മം വ്യാഴാഴ്ച പുണ്യനദി ഗംഗയില്‍ നിമജ്ജനം ചെയ്തു. സുഷമയുടെ മകള്‍ ബാംസുരി സ്വരാജ് കൗശലാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. സുഷയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ മന്ത്രം ചൊല്ലി ഒപ്പമുണ്ടായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് സുഷമ അന്തരിച്ചത്. പൂര്‍ണ്ണ ബഹുമതികളോടെ ന്യൂഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സുഷമയുടെ സംസ്ക്കാരം നടന്നത്.

Share
അഭിപ്രായം എഴുതാം