തിരൂരിൽ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുമായി പോലീസ്

വോട്ടെണ്ണൽ ദിവസമായ നാളെ തിരൂർ ഡിവിഷനിൽ പൊന്നാനി മണ്ഡലത്തിൽ വിജയിക്കുന്ന പാർട്ടിക്ക് മാത്രം ആഹ്ലാദ പരിപാടി നടത്താൻ അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരൂർ ഡി വൈ എസ് പി. പി പി ഷംശ് അറിയിച്ചു.
മറ്റു മണ്ഡലങ്ങളിലെ വിജയത്തിന്റെ പേരിൽ ഡിവിഷനിൽ വിജയാഹ്ലാദ പ്രകടനം അനുവദിക്കുകയില്ല എന്നും ഡി വൈ എസ് പി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം തീയതി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന കക്ഷികൾക്ക് വിജയാഹ്ലാദ പ്രകടനം നടത്താം. അതിനുശേഷം അനുമതിയോടുകൂടി മറ്റു പാർട്ടികൾക്കും പ്രകടനങ്ങൾ നടത്താൻ അനുമതി നൽകുമെന്നും വോട്ടെടുപ്പ് കേന്ദ്രമായ തിരൂർ പോളിടെക്നിക്കിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും ഡി വൈഷഎസ്പി വ്യക്തമാക്കി.
തിരൂർ ആലത്തിയൂർ റോഡിൽ വാഹന നിയന്ത്രണവും ഉണ്ടാകും

വോട്ടെണ്ണൽ ദിനത്തിൽ തിരൂർ-ചമ്രവട്ടം റൂട്ടിൽ ഗതാഗത നിയന്ത്രണം

വോട്ടെണ്ണൽ ദിനമായ ചൊവ്വാഴ്ച തിരൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. താഴെപ്പാലം മുതൽ ബി.പി അങ്ങാടി വരെ റോഡരികിൽ യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല.

പൊന്നാനി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുറ്റിപ്പുറം ദേശീയപാത വഴിയും കോഴിക്കോട് ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ചേളാരിയിൽ നിന്നും ദേശീയപാത വഴി തിരിഞ്ഞു പോകേണ്ടതാണ്. ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ചെറു വാഹനങ്ങൾ ആലത്തിയൂർ-മംഗലം വഴി ബീച്ച് റോഡിലൂടെ ഉണ്ണ്യാൽ വഴി താനൂർ ഭാഗത്തേക്കും താനൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരൂർ നഗരത്തിൽ പ്രവേശിക്കാതെ ഉണ്ണിയാൽ ബീച്ച് റോഡ് വഴി മംഗലം-ചമ്രവട്ടം ഭാഗം വഴിയും പോകേണ്ടതാണ്. വൈലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുല്ലൂർ- തെക്കൻ കുറ്റൂർ വഴിയും പോകേണ്ടതാണ്.

Share
അഭിപ്രായം എഴുതാം