ചൂട് കുറയുന്നില്ല; ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

2024 മാർച്ച്‌ 20 മുതല്‍ 21 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി വരെയും, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാർച്ച്‌ 20, 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജില്‍ കൈക്കൊള്ളേണ്ട മുന്നറിയിപ്പുകള്‍ വിശദീകരിക്കുന്നുണ്ട്.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്.

Share
അഭിപ്രായം എഴുതാം