യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍️

യുഎഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി 1 മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക.
ഇന്‍ഷുറന്‍സ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമായത്.

ദുബായ്, അബൂദബി എമിറേറ്റുകളില്‍ നിലവില്‍ ജീവനക്കാര്‍ക്ക് ആരോഗ്യഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെങ്കിലും അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. തൊഴിലുടമകളാണ് ഇന്‍ഷൂറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രാജ്യത്തെ 98.8 ശതമാനം ജീവനക്കാരും ചേര്‍ന്നതായും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്വകാര്യ-ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം 72 ലക്ഷം ജീവനക്കാരാണ് പദ്ധതിയില്‍ ചേര്‍ന്നത്. രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രിസഭ വിലയിരുത്തി.

2023 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 75% കുറവ് തൊഴില്‍ തര്‍ക്കങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈവര്‍ഷം മാര്‍ച്ച്‌ വരെ 98% തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചുവെന്നും മന്ത്രിസഭ വിലയിരുത്തി

Share
അഭിപ്രായം എഴുതാം