വീണ്ടും കെഎസ്‌ഇബിയുടെ വാഴവെട്ട്; നടപടി വെെദ്യുതി കമ്ബിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി

തൃശൂർ: വീണ്ടും കെഎസ്‌ഇബിയുടെ വാഴവെട്ട്. തൃശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് കെഎസ്‌ഇബി വെട്ടിയത്.
വെെദ്യുതി കമ്ബിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചില വാഴകള്‍ പൂർണമായും വെട്ടിക്കളഞ്ഞെന്ന് കർഷകൻ പറഞ്ഞു. നാല് ഏക്കറില്‍ വാഴ കൃഷി ചെയ്യുന്ന കർഷകനാണ് മനോജ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വെെകിട്ട് തോട്ടത്തിലെത്തിയപ്പോഴാണ് മനോജ് സംഭവം അറിയുന്നത്. എട്ടോളം വാഴകള്‍ പൂർണമായും വെട്ടി നശിപ്പിച്ചുവെന്നാണ് വിവരം. കെഎസ്‌ഇബിയുടെ നടപടി ഒരു മുന്നറിയിപ്പും നല്‍കാതെയാണെന്ന് കർഷകൻ പറഞ്ഞു. കുലച്ചവാഴയിലെ ഇലകളും വെട്ടി നശിപ്പിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞമാസവും ഇത്തരത്തില്‍ കെഎസ്‌ഇബി വാഴ വെട്ടിയത് വലിയ ചർച്ചയായിരുന്നു. തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് അന്ന് വാഴ വെട്ടിയത്. വൈദ്യുതി ലൈനില്‍ മുട്ടിയെന്ന് പറഞ്ഞാണ് കുലച്ചുനിന്ന ആറു വാഴകള്‍ വെട്ടിനശിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം