ലിസമ്മ മത്തച്ചന്റെ വിജയം :യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് രാമപുരം നൽകിയ തിലകക്കുറി

കോട്ടയം :പാർലമെന്റ് തെരെഞ്ഞെടുപ്പ് പ്രവർത്തനം ഉച്ചവെയിലിനെ പോലെ ചൂടാവുമ്പോൾ കോട്ടയത്തെ യുഡിഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അആശ്വാസവുമായി പാലാ രാമപുരത്ത് നിന്നും ആ വാർത്തയെത്തി.യു ഡി എഫിലെ ലിസമ്മ മത്തച്ചൻ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ഉച്ചവെയിലിലും ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയൊരു ആവേശമാണത് നൽകിയത് .ബിനു ചെങ്ങളവും;എ കെ ജോസഫ് എന്നിവരും ഫ്രാൻസിസ് ജോര്ജിനോടൊപ്പം ഉണ്ടായിരുന്നു .

ഫ്രാൻസിസ് ജോർജ് ലിസമ്മ മത്തച്ചനെ വിളിച്ച് അഭിനന്ദനം അറിയിച്ചു .അന്നേരം രാമപുരം ടൗണിൽ പ്രകടനം നടക്കുകയായിരുന്നു.പ്രകടനം രാമപുരം പള്ളിക്കു മുമ്പിലെത്തിയപ്പോൾ ലിസമ്മ മത്തച്ചൻ തൊഴുകൈകളോടെ പ്രാർത്ഥനാ നിരതയായി നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു .നറുക്കു വീണതും ആൽബിൻ ഇടമനശ്ശേരി ഇടിവെട്ടും പോലെ പോലെ മുദ്രാവാക്യം മുഴക്കി ;തേരോട്ടം ഇത് തേരോട്ടം ;യു ഡി എഫിൻ തേരോട്ടം.നേടിയെടുത്ത നേടിയെടുത്ത രാമപുരം നേടിയെടുത്ത…കെ കെ ശാന്താറാമും;റോബി ഊടുപുഴയും മുദ്രാവാക്യം ഏറ്റുവിളിച്ചു.

കമ്മിറ്റി ഹാളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒന്നൊന്നായി യു ഡി എഫ് നേതാക്കൾ ഓടിയെത്തിക്കൊണ്ടിരുന്നു.സി ടി രാജൻ ഒരു മഞ്ഞ ഷാൾ ധരിപ്പിച്ചു കൊണ്ട് പറഞ്ഞു.ഇത് നമ്മൾക്കൊരു മധുര പ്രതികാരമാ…അതെയെന്ന് ലിസമ്മ തലകുലുക്കി.ഭർത്താവ് മത്തച്ചൻ പ്രിയതമയെ ത്രിവർണ്ണ ഷാൾ അണിയിച്ചപ്പോൾ തിരിച്ചു ആലിംഗനം ചെയ്താണ് ലിസമ്മ പ്രതികരിച്ചത്.ഉടനെ പ്രവർത്തകർ മാലപ്പടക്കത്തിന് തീ കൊളുത്തി. ഇതിനിടയിൽ ലഡ്ഡു വിതരണം തുടങ്ങിയിരുന്നു.ഉടനെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.പ്രകടനം പകുതിയായപ്പോൾ ജോർജ് പുളിങ്കാട്.സന്തോഷ് കാവുകാട്ട്;തങ്കച്ചൻ മണ്ണൂശ്ശേരി എന്നിവരും പ്രകടനത്തോടൊപ്പം കൂടി.

റോബി ഊടുപുഴ തുടക്കം മുതൽ മുദ്രാവാക്യം മുഴക്കി നേതൃത്വം നൽകി.ഷൈനി സന്തോഷിനെതിരെ ശകാരങ്ങളും പ്രകടനത്തിൽ മുഴങ്ങി കേട്ടു.തുടർന്ന് ചേർന്ന പൊതുയോഗത്തിൽ ബിജു പുന്നത്താനം;ജോർജ് പുളിങ്കാട്;മോളി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.പ്രാസംഗികരെല്ലാം ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചത്.വിജയത്തെ കുറിച്ച് ഞങ്ങൾക്ക് സംശയമൊന്നുമില്ല.ഭൂരിപക്ഷം ചാഴിക്കാടനെക്കാൾ ഒരു പണത്തൂക്കം മുമ്പിൽ അതാണ് ഞങ്ങളുടെ ലക്‌ഷ്യം പ്രവർത്തകർക്കെല്ലാം ഒരേ വികാരം മാത്രം.

ഫോട്ടോ :ലിസമ്മ മത്തച്ചൻ രാമപുരം പള്ളിയിൽ നേര്ച്ച സമർപ്പിക്കുന്നു

Share
അഭിപ്രായം എഴുതാം