പൗരത്വ നിയമം സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. സുപ്രിം കോടതിയെ ഇന്നുതന്നെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുക. പി.കെ കുഞ്ഞാലിക്കുട്ടി വക്കാലത്തിൽ ഒപ്പിട്ടു. മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന് 12.30 ചേരും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎഎ വിജ്ഞാപനത്തിനെതിരെ കടുത്ത സമരവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് 14 ജില്ലകളിലും മിഡ്‌നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും

Share
അഭിപ്രായം എഴുതാം