പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ചനിലയിൽ; ആരോപണവുമായി കുടുംബം

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ചനിലയിൽ. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. യുവാവിനെ പൊലീസ് മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മൊയ്തീൻകുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം

Share
അഭിപ്രായം എഴുതാം