തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സുഹൃത്തും മരണപ്പെട്ടു

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സുഹൃത്തും മരണപ്പെട്ടു.പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ആണ് തീ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ചേങ്കോട്ടുകോണം സ്വദേശിനി സരിത (46) യെ ഇയാൾ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

മാര്‍ച്ച് നാലിന് രാത്രിയിലായിരുന്നു സംഭവം. സരിതയെ മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി, ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ ഇരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

അപകടത്തില്‍ ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തീ പടര്‍ന്നതോടെ ബിനു സമീപത്തുള്ള കിണറ്റിലേക്ക് എടുത്തുചാടി. പിന്നീട് ഫയര്‍ഫോഴ്സെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം