ഗാർഹിക സിലിണ്ടറിന് നിരക്ക് കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി

​ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. വിനിതാദിന സമ്മാനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൽപിജി സിലിണ്ടറിന് 100 രൂപ കുറയുമെന്നാണ് പ്രഖ്യാപനം.

ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഈ തീരുമാനം ആശ്വാസം നൽകുമെന്നും പ്രത്യേകിച്ച് രാജ്യത്തെ വനിതകൾക്ക് ​ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ളവർക്ക് എൽപിജി സിലിണ്ടറിന് 300 രൂപ സബ്സിഡി നൽകുന്നത് അടുത്ത അദ്ധ്യയന വർഷവും തുടരുമെന്നും ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നിലവിലെ സബ്സിഡി വിതരണം മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി അടുത്ത വർഷത്തേക്ക് കൂടി നീട്ടിയത്

Share
അഭിപ്രായം എഴുതാം