പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്.,

പത്മജയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നൽകുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്ത്വത്തിന് കടുത്ത വിയോജിപ്പ്. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇത് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് നീരസമുണ്ട്.

ഈ കാരണത്താലാണ് പത്മജ ബി.ജെ.പിയിൽ ചേർന്ന ചടങ്ങിൽ കെ സുരേന്ദ്രൻ പങ്കെടുക്കാതെ ഇരുന്നത് എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് കെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം പത്മജയെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാത്തതും ചർച്ചയാകുന്നു. അനിൽ ആൻ്റണി, പി.സി ജോർജ് എന്നിവരെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം