സിദ്ധാര്‍ത്ഥന്റെ ദാരുണമരണം : മുഖ്യപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

വയനാട്: വെറ്റിനറി കോളേജ് വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തില്‍ മുഖ്യപ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.കല്‍പ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി സിൻജോ ജോണ്‍സണുമായി എത്തി സർവകലാശാലാ ഹോസ്റ്റലിനത്ത് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർഥന് മർദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്ബർ മുറി, ഡോർമിറ്ററി എന്നിവിങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇലക്‌ട്രിക് വയർ ഉപയോഗിച്ച്‌ സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വയർ സംബന്ധിച്ചും അന്വേഷണം നടത്തിയതായാണ് വിവരം.

അതേസമയം സിദ്ധാർഥന്റെ മരണത്തില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രശ്‌നങ്ങള്‍ ഹോസ്റ്റലില്‍ തന്നെ പറഞ്ഞ് തീർക്കുന്ന അലിഖിത നിയമമുണ്ടായിരുന്നു ക്യാമ്ബസ്സിനകത്ത്. ഈ നിയമമനുസരിച്ച്‌ പെണ്‍കുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയ സിദ്ധാർഥനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഫോണ്‍കോളിനെ തുടർന്ന് സിദ്ധാർഥൻ മടങ്ങി വരികയായിരുന്നെന്നും റിമാർഡ് റിപ്പോർട്ടിലുണ്ട്.

നിയമനടപടിയുമായി മുന്നോട്ടു പോയാല്‍ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷാണ്. വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിച്ചു. രാവിലെ മുതല്‍ ഹോസ്റ്റല്‍ മുറിയില്‍ അന്യായ തടങ്കലില്‍ വെച്ചു. രാത്രി കാമ്ബസിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ചും മർദനം നടന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ മർദിച്ചു. കേബിള്‍ വയർ, ബെല്‍റ്റ് എന്നിവ ഉപയോഗിച്ചാണ് മർദനം. പുലർച്ചെ രണ്ട് മണിവരെ പരസ്യവിചാരണ നടത്തി അപമാനിച്ചെന്നും പ്രതികളുടെ പ്രവൃത്തി മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം