ആൻ്റണിയുടെ മകനല്ലേ, അനിൽ നല്ല എതിരാളി: തനിക്ക് ജയം ഉറപ്പെന്നും ഡോ തോമസ് ഐസക്ക്

കൊച്ചി: അനിൽ ആൻ്റണി നല്ല എതിരാളിയെന്ന് പത്തനംതിട്ടയിലെ സിപിഐഎം സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ഇതുവരെ സ്ഥാനാര്‍ത്ഥി ചർച്ചകളിലൊന്നും പേര് വരാതിരുന്ന അനിൽ ആൻ്റണി എങ്ങനെ സ്ഥാനാർത്ഥിയായെന്നും ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇ ഡി ഇനിയും തനിക്ക് നോട്ടീസ് അയക്കട്ടെ. ഇ ഡി വിഷയം എങ്ങനെ ക്യാംപയിൻ ആക്കാം എന്ന് കാണിച്ച് തരാം. ഇക്കുറി പത്തനംതിട്ടയിൽ തകർപ്പൻ ജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയെക്കുറിച്ച് ജനത്തിന് പ്രതികൂലമായി ചിന്തയില്ല. യുഡിഎഫിനും എൻഡിഎയ്ക്കുമാണ് കിഫ്ബിയെക്കുറിച്ച് പ്രതികൂല ചിന്തയുള്ളതെന്നും അദ്ദേഹം പറഞ്ഞു

Share
അഭിപ്രായം എഴുതാം