ഭാരതം ‘ തീവ്ര ദാരിദ്ര്യം’ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തു; അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗിന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്ര ദാരിദ്ര്യം പൂർണ്ണമായും നിർമാർജനം ചെയ്തതായി റിപ്പോർട്ട്. ഭാരതം നേരിട്ടിരുന്ന തീവ്ര ദാരിദ്ര്യം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായിട്ടാണ് ഇല്ലാതായതെന്ന് അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗ് പുറത്തുവിട്ട റിപ്പോർട്ടുകളില്‍ പറയുന്നു.
സുർജിത്ത് ബല്ല, കരണ്‍ ബാസിൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിലുടനീളം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍, സർക്കാർ നയങ്ങള്‍ തുടങ്ങിയവ മുൻ വർഷങ്ങളിലേതിനെക്കാള്‍ കൂടുതലാണെന്നും ഇത് തീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ദാരിദ്ര്യം വളരെയധികം കുറഞ്ഞിരിക്കുന്നു. 2011-12 മുതലുള്ള കണക്കുകളാണ് റിപ്പോർട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ പദ്ധതികളുടെ ഫലമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓരോ വർഷവും വികസനവും അതിനൊപ്പം തന്നെ തീവ്ര ദാരിദ്ര്യവും നിർമാർജനം ചെയ്തതായി പറയുന്നു. ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലും മുൻ വർഷങ്ങളെക്കാള്‍ അപേക്ഷിച്ച്‌ 3.1 ശതമാനം ആളോഹരി ഉപഭോഗ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി മാറ്റങ്ങളാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും ഇത് തീവ്ര ദാരിദ്ര്യത്തെ ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇതിനുപുറമെ വൈദ്യുതി, പാചക ഇന്ധനം, കുടിവെള്ള സൗകര്യം, ശൗചാലയം, പൈപ്പ് ലൈനുകള്‍ എന്നീ പദ്ധതികള്‍ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Share
അഭിപ്രായം എഴുതാം