സിദ്ധാര്‍ത്ഥിന്റെ മരണം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി എബിവിപി

തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിച്ച് എബിവിപി. സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ ഉപവാസ സമരം. മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുക, കോളേജ് ഡീനിനെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ വൈകീട്ടോടെയാണ് ഇയാള്‍ ഹാജരായത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി

Share
അഭിപ്രായം എഴുതാം