കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം; മൂന്ന് സ്ത്രീകളുൾപ്പെടെ 13പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

Share
അഭിപ്രായം എഴുതാം