പേടിഎമ്മിന് 5.46 കോടി പിഴ ചുമത്തി സാമ്ബത്തിക ഇന്റലിജന്‍സ് വിഭാഗം

2/3/2024
പേടിഎം പേയ്‌മെന്റ് ബാങ്കിന് പിഴ ചുമത്തി ഫിനാഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്. 5.46 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനിടെ പേടിഎം പേയ്‌മെന്റ് ബാങ്കുമായുള്ള കരാറുകള്‍ പേടിഎം അവസാനിപ്പിച്ചു.
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ പാര്‍ട്ട്‌ടൈം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനംവിജയ് ശേഖര്‍ ശര്‍മ്മ രാജിവച്ചിരുന്നു. എന്നാല്‍ പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേയ്ടിഎം ബാങ്ക് പുതിയ ചെയര്‍മാനെ വൈകാതെ നിയമിക്കും. വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 51% ഓഹരിയാണ് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ ഉള്ളത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, മുന്‍ ഐഎഎസ് ഓഫിസര്‍ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ് സിബല്‍ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.

ഫെബ്രുവരി 29ന് ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം