വീട്ടമ്മയെ വാക്കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

.
കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി ഭാഗത്ത് ഇപ്പോൾ താമസം) അപ്പച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് സേവ്യർ(70) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വീട്ടമ്മയെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ചീത്തവിളിക്കുകയും, വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സുരേഷ് കുമാർ, സജിമോൻ എസ്.കെ, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം