കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ തടവുചാടി. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് സ്വദേശി ഹർഷാദ് ആണ് തടവുചാടിയത്. എം.എഡി.എം.എ. കേസിൽ ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷച്ചതാണ്.
രാവിലെ 6.30 ഓടെപത്രക്കെട്ട് എടുക്കാൻ പോയതിന്‍റെ മറവിലാണ് പ്രതി രക്ഷപ്പെട്ടത്. മതിൽക്കെട്ടിന്‍റെ ഭാഗത്ത് നിന്ന് ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു. രക്ഷപ്പെടാനുള്ള പ്ലാൻ മുൻകൂട്ടി തയാറാക്കിയതാണെന്ന് പൊലീസ് പറയുന്നു.
പ്രതി പിടികൂടാനായി വ്യാപക പരിശോധന ടൗൺ, സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്. സി.സി.ടിവി കേന്ദ്രീകരിച്ചും ട്രാഫിക് പൊലീസിന്‍റെ സഹായത്തോടെയും തിരച്ചിൽ നടക്കുന്നുണ്ട്