നിരോധിച്ചു എങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന് കൈവെട്ട് പ്രതിയുടെ ഒളിവുജീവിതം തെളിയിച്ചു

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുവെങ്കിലും സംസ്ഥാനത്ത് രഹസ്യമായി സംഘടന പ്രവർത്തിക്കുന്നു എന്ന സംശയം ബലപ്പെടുത്തുകയാണ്. തൊടുപുഴയിൽ പ്രൊഫസർ പി ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാംപ്രതിയും മുഖ്യ സംഘാടകനുമായ അശമല്ലൂർ മൂലേലി മുടശ്ശേരി സവാദ് (32) 13 വർഷമായി ഒളിവിൽ കഴിഞ്ഞത് അയാളുടെ സാമർത്ഥ്യം എന്നതിനേക്കാൾ ഈ കാലയളവിൽ അയാൾക്ക് ലഭിച്ച സഹായങ്ങളുടെ മികവാണ് വെളിവാക്കുന്നത്. സംഘടനാ നിരോധിക്കപ്പെട്ടു എങ്കിലും കേസുകളിൽ പ്രതിയായ വരെയും മറ്റും സംരക്ഷിക്കുവാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് സജീവമാണ് എന്ന സംശയം ബലപ്പെട്ടു.

2024 ജനുവരി പത്താം തീയതി പുലർച്ചെ ആണ് 13 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു സവാദിനെ എൻ ഐ എ സംഘം കണ്ണൂർ മട്ടന്നൂരിനടുത്തുള്ള വാടകവീട്ടിൽ നിന്ന് പിടികൂടിയത്. നേപ്പാൾ, അഫ്ഗാനിസ്ഥാൻ വഴി ഗൾഫിലേക്കും സിറിയയിലേക്കും കടന്നു എന്ന് കരുതിയിരുന്ന പ്രതിയാണ് കണ്ണൂരിൽ പിടിയിൽ ആയിരിക്കുന്നത്. 13 വർഷവും ഇയാൾ കണ്ണൂരിൽ തന്നെ ഒളിവിൽ കഴിഞ്ഞിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇയാൾ ഒളിവിൽ കഴിഞ്ഞു വരവേ ആണ് അയാൾ അംഗമായ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്നത്. നിരോധിച്ചതിനു ശേഷവും സമർഥമായി ഒളിവിൽ കഴിയുവാൻ ഇയാൾക്ക് കഴിഞ്ഞത് അയാൾക്ക് ലഭിച്ച സഹായങ്ങളുടെ കൂടി മികവാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നു.

ഒളിവിലായിരിക്കെ അയാൾക്ക് പുതിയ തൊഴിൽ പരിശീലിക്കുവാനും തൊഴിൽ കണ്ടെത്തുവാനും കഴിഞ്ഞു. വിവാഹത്തിനും അവസരം ഉണ്ടായി. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമാണ് ഇയാൾ കഴിഞ്ഞു വന്നിരുന്നത്. എട്ടു വര്‍ഷം മുമ്പാണ് സവാദ് കാസര്‍ഗോഡ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവരോടൊപ്പമാണ് കണ്ണൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഇയാള്‍ താമസിച്ചു വന്നിരുന്നത്. കണ്ണൂര്‍ ജില്ലയിലെ വിളവോട് എന്ന സ്ഥലത്താണ് സവാദ് ആദ്യം കഴിഞ്ഞത്. പിന്നീട് രണ്ടുകൊല്ലം മുമ്പാണ് ബേരത്തേക്ക് എത്തിയത്. ഇവിടെ കരിമുക്ക് എന്ന സ്ഥലത്ത് ഒരു മരപ്പണി സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പുറം ലോകവുമായി ബന്ധമില്ലാതെ തൊഴിലും വീടുമായി കഴിഞ്ഞുപോകുന്ന പ്രകൃതമാണ് ഇയാളുടേതെന്ന് സമീപവാസികള്‍ പറയുന്നു. സാധാരണക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല എങ്കിലും ഇയാള്‍ക്ക് സഹായമെത്തിക്കുന്നതിനും മറ്റും മുന്‍കാല തീവ്രവാദ ബന്ധങ്ങള്‍ സഹായമായിട്ടുണ്ട് എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. അതേപ്പറ്റി തീവ്രമായ അന്വേഷണം തുടരുകയാണ്.

മുപ്പത്തിഒന്ന് പ്രതികളെ ഉള്‍പ്പെടുത്തി 2015ല്‍ ആണ് എന്‍ഐഎ ആദ്യ കുറ്റപത്രം നല്‍കിയത്. ഇതില്‍ പതിനെട്ടു പേരെ 2015 മെയ് 8 ന് കോടതി വെറുതെ വിട്ടു. 13 പേരെ ശിക്ഷിച്ചു. 2023 ജൂലൈയില്‍ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായി. അഞ്ചുപേരെ വെറുതെ വിടുകയും ആറുപേരെ ശിക്ഷിക്കുകയും ചെയ്തു.

2010 ജൂലൈ 4-നായിരുന്നു തൊടുപുഴ നൂമാന്‍കോളേജ് മലയാളം അധ്യാപകനായിരുന്ന പ്രൊ. ടി.ജെ. ജോസഫിനു നേരെ ആക്രമണമുണ്ടായത്. ഭാര്യയോടും സഹോദരിയോടുമൊപ്പം പള്ളിയിലേക്ക് പോകുവാന്‍ പോകുന്നതിനിടെ വീടിനു സമീപത്തുവെച്ച് പി.ജെ. ജോസഫിനെ ആക്രമിക്കുകയും കൈവെട്ടി മാറ്റുകയും ആണ് ഉണ്ടായത്. ഇപ്പോള്‍ പിടിയിലായിട്ടുള്ള സവാദ് ആണ് മഴു ഉപയോഗിച്ച് ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. 2011 ല്‍ ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. എങ്കിലും ആക്രമണത്തിന്റെ മുഖ്യ ആസൂത്രികനായ സവാദിനെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎ ഇനാം പ്രഖ്യാപിച്ചിരുന്നു.

സംഭവത്തിനുശേഷം മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് സവാദ് ഒളിവില്‍പ്പോയത്. നാസറുമായി പിരിഞ്ഞ സബാദ് നേപ്പാളിലേക്കു ഖത്തറിലേക്കും പോയി എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നത്. നാസര്‍ പിന്നീട് അന്വേഷണ ഏജന്‍സിക്കു മുമ്പില്‍സ കീഴടങ്ങി. സവാദിന്റെ സഞ്ചാരത്തെക്കുറിച്ച് അയാള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ നിന്ന് സവാദ് പിടിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഇയാളെപ്പറ്റി കൂട്ടുപ്രതി നല്‍കിയ വിവരങ്ങളും പുനഃപരിശോധിക്കപ്പെടുകയാണ്. മാത്രമല്ല കേരളത്തില്‍ ഉണ്ടായിരുന്ന കാലയളവില്‍ ഇയാളുമായി ബന്ധപ്പെട്ടവരും ഇയാള്‍ക്ക് സഹായം ചെയ്തവരും അന്വേഷണത്തിന്റെ പരിധിയില്‍ വരികയാണ്.

Share
അഭിപ്രായം എഴുതാം