കായംകുളം: പുതുപ്പള്ളി പുളിയാണിക്കലില്‍ യുവാക്കളെ കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ കടയ്ക്കല്‍ കാവില്‍ വീട്ടില്‍ രഞ്ജിത് (28), സഹോദരനായ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളി പുളിയാണിക്കല്‍ ജംഗ്ഷനു സമീപം റോഡില്‍ വച്ച് ബൈക്കില്‍ വന്ന പുതുപ്പള്ളി ഗോവിന്ദ മുട്ടം സ്വദേശിയായ ജിത്തു ദേവന്‍, സുഹൃത്ത് സുനീഷ് എന്നിവരെ എട്ടോളം വരുന്ന പ്രതികള്‍ തടഞ്ഞു നിര്‍ത്തി കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് രഞ്ജിതും രഞ്ജിയുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലാകാനുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു.