ഡൽഹി ഖാലിസ്ഥാൻ ആകും’; ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്

ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കപ്പെടുമെന്നാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്.

‘ഡൽഹി ഖാലിസ്ഥാൻ ആകും’ എന്ന പേരിലാണ് വീഡിയോ സന്ദേശം. ഇന്ത്യൻ പാർലമെന്റിന്റെ അടിത്തറ ഇളക്കുമെന്ന് ഭീഷണി സന്ദേശത്തിൽ പന്നൂ പറയുന്നു. ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചെന്നും അതിന് പകരമായാണ് പാർലമെന്റ് ലക്ഷ്യമിടുന്നതെന്നും പന്നൂ. പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഖലിസ്ഥാന്‍ നേതാവിന്‍റെ ഭീഷണി.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്‍റെ പുതിയ സന്ദേശം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പാർലമെന്റിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം