ദി റിയൽ ഗോട്ട്’; ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ ഈ സ്വപ്നനേട്ടം. അർജന്റീനയുടെയും മറ്റു ക്ലബ് പ്രകടനങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീ​ഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസിക്ക് മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം എട്ടാം തവണ ലഭിച്ചിരുന്നു. പി.എസ്.ജി വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലെത്തിയ മെസ്സി ലീ​ഗ്സ് കപ്പിൽ ക്ലബിനെ

ചാമ്പ്യന്മാരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →