നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് ജൽപ്പനങ്ങൾ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള വ്യാമോഹം മാത്രം:കേരളാ കോൺഗ്രസ് (ബി)

പാലാ :നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് നടത്തുന്ന ജൽപ്പനങ്ങളെ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള കൊച്ചുകുട്ടിയുടെ വ്യാമോഹം മാത്രമാണെന്ന് കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്നു വരുന്ന നവ കേരളാ സദസ്സ് വിജയിപ്പിക്കുന്നതിനെ കുറിച്ച് ചേർന്ന നിയോജക മണ്ഡലം യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഒന്നിച്ച് ഒരു പത്ര സമ്മേളനം പോലും നടത്തുവാൻ കഴിയാത്ത തരത്തിൽ അധഃപതിച്ച കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും;പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നിച്ച് ഒരു കാറിൽ യാത്ര ചെയ്യുവാൻ കഴിയുമോ എന്നും പ്രശാന്ത് നന്ദകുമാർ ആരാഞ്ഞു.പൂർണ്ണ ചന്ദ്രനെ കാണുമ്പോൾ ചില ജീവികൾ ഓരിയിടുന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ നവ കേരളാ സദസ്സിനോടുള്ള പ്രതികരണമെന്നും.നവ കേരളാ സദസ്സിൽ കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി കുടുംബ സമേതം പങ്കെടുക്കുമെന്നും കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

നിയോജകമണ്ഡലം പ്രസിഡൻറ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ ശിശുപാലൻ സി കെ ,അനൂപ് ജി , ജയൻ പടിപ്പുരക്കൽ ,വേണു വി ആർ ,മനോജ് കെ കെ ,മനോജ് പി എസ് ,ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം