ചങ്ങരംകുളം പന്താവൂരിൽ വീട് കുത്തി തുറന്ന് മോഷണം:പതിനായിരം രൂപ കവർന്നു കള്ളൻ സിസിടിവിയിൽ:ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം പന്താവൂരിൽ വീട് കുത്തി തുറന്ന് മോഷണം:പതിനായിരം രൂപ കവർന്നു

കള്ളൻ സിസിടിവിയിൽ:ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:പന്താവൂരിൽ വീട് കുത്തി തുറന്ന് മോഷണം.പതിനായിരം രൂപ കവർന്നു.പന്താവൂർ സ്വദേശിയായ ഉസ്മാന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം നടന്നത്.വീടിന്റെ ജനൽ തകർത്ത് വാതിലിന്റെ കുറ്റി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി

Share
അഭിപ്രായം എഴുതാം