ഇടുക്കി പീരുമേട്ടിൽ ജ്യൂസ് വാങ്ങാന്‍ വല്യമ്മക്കൊപ്പം ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.ഇടുക്കിയിലെ പീരുമേട്ടില്‍ ജ്യൂസ് വാങ്ങാൻ ബേക്കറിയില്‍ എത്തിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്. പീരുമേട് അമ്ബലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്.

പീരുമേട് ടൗണില്‍ ചീരൻ ജോലി ചെയ്യുന്ന കടയില്‍ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോള്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം