ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തരുടെ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു

പാലാ :പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിയുടെ മുമ്പിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് സ്വദേശികളുടെ വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു .

രാവിലെ ആറു മണിയോടു കൂടിയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരുക്കില്ല.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം