ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യത; ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം

പട്ന: ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യയുള്ളതിനാൽ ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം. സംഘർഷ സാധ്യതയുള്ള മേഖലകളിലും അതിർത്തി ജില്ലകളിലുമായി 12,500 പൊലീസുകാരെയും 33 കമ്പനി സായുധ സേനാ വിഭാഗത്തെയും അധികമായി വിന്യസിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു.

നേപ്പാൾ അതിർത്തിയിലും യുപി, ബംഗാൾ ജാർഖണ്ഡ് സംസ്ഥാന അതിർത്തികളിലും നിരീക്ഷണം ശക്തമാക്കും. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്തകർ പ്രചരിപ്പിക്കുന്നതു തടയാൻ സൈബർ വിഭാഗവും ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം