ലഡാക്കിൽ മഞ്ഞിടിച്ചിൽ; ഒരു സൈനികന് വീരമൃത്യു, മൂന്ന് പേരെ കാണാതായി

ജമ്മു കാശ്മീർ: ലഡാക്കിലെ മൗണ്ട് കുനിയിൽ മഞ്ഞിടിച്ചിൽ. പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം.ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരെ കാണാതായി. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഹൈ ഓൾട്ടിഡ്യൂട് വാർഫെയർ സ്‌കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്. പരിശീലനത്തിനിടെ മഞ്ഞിടിച്ചിലുണ്ടാവുകയായിരുന്നു.

Share
അഭിപ്രായം എഴുതാം