സോളാർ പീഡനക്കേസിൽ കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി.

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി. .പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

എന്നാൽ പരാതിക്കാരി സിബിഐക്ക് തെളിവുകൾ കൈമാറിയിരുന്നില്ല. മൂന്ന് സ്ഥലങ്ങളിൽ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം