യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹം ലക്നൗവിലെത്തി. ഓ​ഗസ്റ്റ് 19 ശനിയാഴ്ചയാണ് ഇരുവരും ഒരുമിച്ച് സിനിമ കാണുക.

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്ത് നായകനായി പ്രദർശനത്തിന് എത്തിയ തമിഴ് സിനിമയാണ് ജയിലർ. തിയറ്ററുകളിൽനിന്ന് ഇതിനകം കോടികൾ കൊയ്ത ചിത്രം, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടിയെന്നാണ് നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ അവകാശവാദം. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്ഷൻ 375.40 കോടിയാണ്. മോഹൻ ലാൽ, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. .നെൽസൻ ദിലീപ് കുമാറാണ് സംവിധാനം….

Share
അഭിപ്രായം എഴുതാം