47 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

വിവിധ വകുപ്പുകളിലായി 47 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആഗസ്റ്റ് 16ന് രാത്രി 12 വരെ അപേക്ഷിക്കാം.സൈറ്റില്‍ കയറി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ശേഷം വേണം അപേക്ഷിക്കാന്‍. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും സമര്‍പ്പിച്ച അപേക്ഷകള്‍ വിജ്ഞാപനത്തിന് വിരുദ്ധമായാല്‍ നിരസിക്കുന്നതാണ്.

ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില്‍ അസി. പ്രൊഫസര്‍ ഇന്‍ സംസ്‌കൃതം, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സിവില്‍, മെഡിക്കല്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റ്, സാനിറ്ററി കെമിസ്റ്റ്, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, ഹെറിറ്റേജ് ഡോക്യുമെന്റ്, അക്കൗണ്ട് ഗ്രേഡ് കകക,ഷോഫര്‍ ഗ്രേഡ് കക, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്- ടൂറിസം, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ് തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കുക്ക്- ടൂറിസം തസ്തികയില്‍ 24,400- 55,200, രൂപയാണ് ശന്പളം. ഏഴ് ഒഴിവുകളുണ്ട്. പ്രായം 18-36നും ഇടക്ക്. സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച ഫുഡ് പ്രൊഡക്ഷനില്‍ കെ ജി സി ഇ അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 9,190-15,780 രൂപയാണ് ശന്പളം. ഒരു ഒഴിവ്, പ്രായം 18-36. എസ് എസ് എല്‍ സി ജയമാണ് യോഗ്യത. മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ സംസ്ഥാനതലത്തില്‍ 18 ഒഴിവുകളുണ്ട്. 31,100-66,800 രൂപയാണ് ശന്പളം. പ്രായം 18നും 26നും ഇടക്ക്.

ജനറല്‍ -ജില്ലാതലം

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- സംസ്‌കൃതം: 35,600-75,400, ആലപ്പുഴയില്‍ മൂന്ന് ഒഴിവ്. പ്രായം 18-40. കേരള സര്‍ക്കാര്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ജയം.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- അറബിക്: 35,600-75,400, ആലപ്പുഴയില്‍ രണ്ടും എറണാകളുത്ത് ഒന്നും മലപ്പുറത്ത് നാലും ഒഴിവുകളുണ്ട്. കോഴിക്കോട് പ്രതീക്ഷിത ഒഴിവുകളും. പ്രായം 18-40. കേരള സര്‍ക്കാര്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ജയം.

ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍: 26,500- 60,700, നേരിട്ടുള്ള നിയമനത്തില്‍ ഇടുക്കിയില്‍ രണ്ട് ഒഴിവുകള്‍. മോട്ടോര്‍ ബോട്ട് ഓടിക്കുന്നതിനുള്ള അംഗീകൃത മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും ബോട്ട് ഡ്രൈവര്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷ പരിചയവും എസ് എസ് എല്‍ സി ജയവും വേണം.
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- ഹിന്ദി: 25,100-57,900, കോട്ടയത്ത് ഒരു ഒഴിവ്, പ്രായം 18-40, കേരള സര്‍ക്കാര്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ജയം.
ഡ്രൈവര്‍ ഗ്രേഡ് കക(ഒഉഢ): 25,10057,900, പത്തനംതിട്ടയില്‍ ഒന്ന്, ആലപ്പുഴ-ഒന്ന്, കോഴിക്കോട്- മൂന്ന് ഒഴിവുകള്‍. പ്രായം 21-39. മലയാളം, തമിഴ്, കന്നട എഴുതാനും വായിക്കാനുമുള്ള കഴിവ്, ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കഴിവ് പ്രായോഗിക പരീക്ഷയില്‍ തെളിയിക്കണം.

സ്പെഷ്യല്‍- സംസ്ഥാനതലം

എച്ച് എസ് എസ് ടി സ്റ്റാറ്റിസ്റ്റിക്സ്: സ്റ്റാറ്റിസ്റ്റിക്സ് എസ് ടി- മൂന്ന്, ഇംഗ്ലീഷ് ജൂനിയര്‍ എസ് ടി- ഒന്ന്, വനിതാ പ്രിസണ്‍് അസിസ്റ്റന്‍് ഓഫീസര്‍- എസ് ടി- ഒന്ന്

സ്പെഷ്യല്‍- ജില്ലാതലം

ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്- എസ് ടി ഇടുക്കി-ഒന്ന്, എറണാകുളം-ഒന്ന്, പാലക്കാട്- ഒന്ന്
ക്ലാര്‍ക്ക് ടൈപിസ്റ്റ്- എസ് സി/എസ് ടി- മലപ്പുറം- ഒന്ന്

എന്‍ സി എ- സംസ്ഥാനതലം

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക്- എസ് ടി -ഒന്ന്, എസ് സി-ഒന്ന്, എസ് സി-രണ്ട്
എച്ച് എസ് എസ് ടി അറബിക് ജൂനിയര്‍- എസ് സി-നാല്, എസ് ടി-ഒന്ന്
ഡന്റല്‍ ഹൈജിനിസ്റ്റ് ഗ്രേഡ് 2- എസ് സി സി സി-ഒന്ന്
മേറ്റ്- എസ് സി-ഒന്ന്
മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍- എസ് സി-ഒന്ന്.
ജൂനിയര്‍ അസിസ്റ്റന്റ്- എസ് സി-ഒന്ന്
ഫോര്‍മാന്‍- ഈഴവ,തീയ്യ, ബില്ലവ-ഒന്ന്
പ്യൂണ്‍- എസ് സി- ഒന്ന്
ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ് 3- മുസ്ലിം-ഒന്ന്
ടൈപ്പിസ്റ്റ് ഗ്രേഡ് 2- എസ് സി സി സി- ഒന്ന്.

എന്‍ സി എ -ജില്ലാതലം

സ്റ്റാഫ് നഴ്സ് ഗ്രേഡ് 2- മുസ്ലിം (കണ്ണൂര്‍-നാല്, കാസര്‍കോട്-രണ്ട്)
ഫുള്‍ ടൈം ജൂനയിര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്- എസ് സി(കാസര്‍കോട്-ഒന്ന്, എസ് ടി പാലക്കാട്-ഒന്ന്, കാസര്‍കോട്-ഒന്ന് )
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്- എസ് സി (മലപ്പുറം-15, എസ് ടി മലപ്പുറം-നാല്, ഹിന്ദു നാടാര്‍ വയനാട്-ഒന്ന്, എസ് ടി കണ്ണൂര്‍-ഒന്ന്, വയനാട്-ഒന്ന്, എസ് സി വയനാട്-രണ്ട്, കാസര്‍കോട്-ഒന്ന്.

Share
അഭിപ്രായം എഴുതാം