ആഞ്ഞുവീശുന്ന ബിപോർ‍ജോയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നീങ്ഹുന്ന പൊലിസുകാരിയുടെ ചിത്രം വൈറലായി

​ഗുജറാത്ത് : ബിപോർജോയ് ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുകയാണ്. ഇതിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷാസ്ഥാനത്തേക്ക് നീങ്ങുന്ന പൊലിസുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ദുർഘടമായ പാതയിലൂടെ വനിതാ പൊലിസ് ഉദ്യോഗസ്ഥ കുഞ്ഞിനെ ഭദ്രമായി എടുത്തുകൊണ്ടു പോകുന്നതിനിടെ അതിശക്തമായ കാറ്റ് വീശുന്നതും ദൃശ്യങ്ങളിൽ കാണാം. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയെ പിന്തുടരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം