സച്ചിൻ പൈലറ്റിന്‍റെ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടോയേക്കില്ല; പ്രാർഥനയോഗം മാത്രം

ജയ്പൂർ: കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സച്ചിൻ പൈലറ്റിന്‍റെ പ്രാർഥനയോഗം ഇന്ന്. പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രാർഥനാ യോഗം സംഘടപ്പിക്കുന്നത്.

സച്ചിൻ പൈലറ്റ് ചടങ്ങിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതടക്കമുള്ള പാർട്ടി പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ സൂചന.

പരസ്പരം പോരിലായിരുന്ന സച്ചിൻ പൈലറ്റും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്തും അവരരവരുടെ നിലപാടുകൾ മയപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ഈ വർഷത്തെ അനുസ്മരണച്ചടങ്ങ് എല്ലാ വർഷവുമുണ്ടാവുന്ന പതിവ് മാത്രമാണെന്നും അല്ലാതെ യാതൊരു പ്രത്യേകയില്ലെന്നുമാണ് സച്ചിൻ പൈലറ്റ് പറഞ്ഞു. പൊതുജനങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എല്ലാവർഷവും 3000 മുതൽ 4000 വരെ ആളുകൾ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. ഈ പ്രവശ്യം ഗുർജാർ ഹോസ്റ്റലിന് സമീപം രാജേഷ് പൈലറ്റിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നുണ്ട്. ശക്തി പ്രകടനമൊന്നും ഉണ്ടാവില്ലെന്നും കുറച്ച് ക്ഷണക്കത്തുകൾ മാത്രമാണ് നൽകിയതെന്നും ദൗസ എംഎൽഎ മുരളീലാൽ മീണ കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം