വിദ്യാർഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ജൂൺ അഞ്ചുമുതൽ സ്വകാര്യ ബസ് പണിമുടക്ക്.

കൊച്ചി: സംസ്ഥാനത്ത് ജൂൺ അഞ്ചുമുതൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേർന്ന ബസ്സുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കുക, മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെക്കുന്നത്. 2023 ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് പിന്നാലെയായിരിക്കും ബസ് പണിമുടക്ക് ആരംഭിക്കുക.

Share
അഭിപ്രായം എഴുതാം