കേരള മാപ്പിളകലാ പുരസ്ക്കാരം പ്രഖ്യാപിച്ചു.
പ്രശസ്ത ഗായകൻ ഐപി സിദ്ദീഖിന് ഗാനരത്ന പുരസ്ക്കാരം.

കൊച്ചി: സാംസ്കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കേരളമാപ്പിള കലാഭവൻ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മാപ്പിളപ്പാട്ട് ഗായകനുള്ള പുരസ്ക്കാരത്തിന് പ്രശസ്ത ഗായകൻ ഐപി സിദ്ദീഖ് അർഹനായി. നിരവധി മാപ്പിള ഗാനങ്ങൾ ആലപിച്ച് ആസ്വാദക മനസിൽ സ്ഥാനം പിടിച്ച അതുല്യ ഗായകനാണ് ഐപി സിദ്ദീഖ്. മാപ്പിള ഗാനരത്ന പുരസ്ക്കാരത്തിനാണ് ഐപി അർഹനായത്.

നവരത്ന തൂലിക സാഹിത്യ പുരസ്ക്കാരം അബ്ദുല്ല കരുവാരകുണ്ടിന്റെ മാപ്പിള കലകൾ എന്ന കൃതിക്കും മാപ്പിളപ്പാട്ട് രചനക്കുള്ള തൂലിക രത്ന്ന പുരസ്ക്കാരം ഷൈജൽ ഒടുങ്ങാക്കാടിനും ലഭിച്ചു.
മാപ്പിളപ്പാട്ട് ഗായികക്കുള്ള
ഇശൽമാണിക്യ പുരസ്ക്കാരം ലൈല റസാഖ്, കെടി മുഹമ്മദ് സ്മരക രംഗരത്ന പുരസ്ക്കാരം പിആർ രതീശ് , എച്ച് മെഹബൂബ് സ്മാരക സംഗീതിക സമഗ്ര സംഭാവന പുരസ്കാരം ജൂനിയർ മെഹബൂബ് കൊച്ചിക്കും, കലാ പ്രകാശിക പുരസ്ക്കാരം ഷാജി ഇടപ്പള്ളി, ഇൻസ്ട്രുമെന്റൽ മ്യൂസിക്ക് എക്സലന്റ് അവാർഡ് മുക്കം സലീമിനും ലഭിച്ചു.

ഏറ്റവും നല്ല മാപ്പിളപ്പാട്ട് വാട്ട്സപ്പ് കൂട്ടായ്മക്കുളള ആദരവ് ഇശൽ ഇമ്പത്തിനും, സാമൂഹ്യ സേവന പ്രതിഭാ പുരസ്ക്കാരം നിസാർ പള്ളത്തിനും നൽകും . കാനേഷ് പൂനൂർ, ആലംകോട് ലീലാകൃഷണൻ, വയലാർ ശരത്ത് എന്നിവ അടങ്ങിയ മൂന്നംഗ സമിതിയാണ് കലാഭവൻ പുരസ്ക്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി കൺവീനർ ഇബ്രാഹിം ടി കെ , ബാവക്കുഞ്ഞ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Share
അഭിപ്രായം എഴുതാം