ബിജെപിക്കൊപ്പം തന്നെ,മൂന്നാം മുന്നണി ഇപ്പോൾ ഉണ്ടാവില്ലെന്ന് നവീൻ പട്നായിക്

ന്യൂഡൽഹി: ബിജെപിക്ക് ബദലായി ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിയുടെ സമയം ആയിട്ടില്ല എന്ന് ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.ബിജെപിയുമായും എൻഡിഎയുമായും സഖ്യം ചെയ്യാതെ സ്വതന്ത്രമായി തുടരുകയും എന്നാൽ ചില ഘട്ടങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്തുവരുന്ന നവീൻ പട് നായിക്കിന്റെ അഭിപ്രായപ്രകടനം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിനുശേഷം ആയിരുന്നു.

ഭക്തിനഗരമായ പുരിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളംസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ആണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുന്നത് എന്ന് നവീൻ പത്തായി പറഞ്ഞു. 2024ലെ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്നെ സംബന്ധിച്ച് മൂന്നാം മുന്നണി എന്ന കാഴ്ചപ്പാട് ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിജെപി വിരുദ്ധ ശക്തികളെയെല്ലാം ഏകോപിപ്പിച്ച് 2024 തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കാഴ്ചപ്പാടാണ് പ്രതിപക്ഷ നിരയിൽ ഒരു വിഭാഗത്തിനുള്ളത്.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആണ് ഈ അഭിപ്രായത്തിന്റെ പ്രധാന പിന്തുണക്കാരൻ .എന്നാൽ കോൺഗ്രസിന്റെയും ബിജെപിയുടേതും അല്ലാത്ത മുഖ്യമന്ത്രിമാരിൽ പലർക്കും ബിജെപിക്കുംകോൺഗ്രസിനും വെളിയിൽ ഒരു മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് അഭിപ്രായം ഉള്ളവരാണ്.തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് അതിൽ ഒരാൾ .കോൺഗ്രസിനൊപ്പം നിൽക്കുന്ന എം കെ സ്റ്റാലിനെ പിന്തിരിപ്പിച്ച് ഈ അഭിപ്രായത്തിന് ഒപ്പം കൊണ്ടുവരുവാൻ ചന്ദ്രശേഖരറാവു ശ്രമിച്ചിരുന്നു എങ്കിലും ഫലം വിപരീതമായി.മൂന്നാം മുന്നണി എന്ന ആശയം ഇപ്പോൾ പ്രായോഗികമല്ല എന്നും കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ അണിനിരന്ന് ശക്തി തെളിയിക്കുകയാണ് വേണ്ടതെന്ന് സ്റ്റാലിൻ ചന്ദ്രശേഖര റാവുവിനെ ഉപദേശിക്കുകയാണ് ഉണ്ടായത്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് എന്നിവരെല്ലാം മൂന്നാം മുന്നണി എന്ന ആശയത്തിന് പിന്നിൽ അണിനിരന്നിട്ടുള്ളവരാണ്.നിതീഷ് കുമാറിനും മമതാ ബാനർജിക്കും ഇടയിൽ അഖിലേഷ് യാദവ് സന്ധി സംഭാഷണങ്ങൾ നടത്തി ഏകോപനം സാധ്യമാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.ഇതേ തുടർന്ന് നിതീഷ് കുമാർ കൽക്കട്ടയിൽ മമത ബാനർജിയെ കാണുകയും ഇവരും ചേർന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ നവീൻ പട്നായിക്കിനെ സന്ദർശിക്കുകയും ചെയ്തു.ബിജെപിക്ക് എതിരെ സ്വാധീനിക്കാൻ കഴിഞ്ഞിരിക്കാം എന്ന സന്ദേശങ്ങൾ രാഷ്ട്രീയങ്ങളിൽ നിലനിൽക്കുമ്പോഴാണ് ഇന്ന് (2023 മെയ് 11 ന് ) നവീൻ പട്നായിക്ക് നരേന്ദ്രമോഡിയെ സന്ദർശിച്ചത്.തൊട്ടു പിന്നാലെ മാധ്യമപ്രവർത്തകളുമായി നടത്തിയ സംഭാഷണത്തിൽ മൂന്നാം മുന്നണി സാധ്യത തള്ളിക്കളഞ്ഞത് ഒറീസ അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിൽ സഖ്യങ്ങൾ ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചന നൽകി.മാത്രമല്ല മുൻകാലത്തെതുപോലെ തന്ത്രപരമായ സൗഹൃദം ബിജെപിയുമായി പുലർത്തുവാനാണ് പോകുന്നത് എന്നും വ്യക്തമാകുന്നു.

2024ലെ പാർലമെൻറ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം എളുപ്പമല്ല എന്ന സൂചനയും ഇത് നൽകുന്നുണ്ട്.ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയും ഒറീസ മാതൃകയാണ് പിന്തുടരാൻ സാധ്യത.കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നുള്ള മുന്നണിയുടെ സാധ്യത ഇല്ലാതിരിക്കെ ബിജെപിയുമായി പ്രയോജനകരമായ അകലവും അടുപ്പവും പുലർത്തുക എന്ന നയമാണ് ആന്ധ്രയിലെ ഒറീസയിലുംഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമാണ്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share
അഭിപ്രായം എഴുതാം