ആളെക്കൊന്ന് പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍

ബെയ്ജിങ്: എച്ച്3എന്‍8 പക്ഷിപ്പനിമൂലമുള്ള ആദ്യ മനുഷ്യമരണം െചെനയില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇതാദ്യമായാണ് പക്ഷിപ്പനി െവെറസ് മനുഷ്യരുടെ മരണത്തിനു കാരണമാകുന്നത്. എച്ച്3എന്‍8 െവെറസ് മനുഷ്യരില്‍ കണ്ടെത്തിയ മൂന്നാമത്തെ കേസാണിതെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി.

മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രം കണ്ടെത്തിയിട്ടുള്ള ഇനമാണ് എച്ച്3എന്‍8 പക്ഷിപ്പനി. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരില്ല. ഗുവാങ്‌ദോങ് പ്രവിശ്യയിലുള്ള 56 വയസുകാരിയാണു മരിച്ചത്. കടുത്ത ന്യുമോണിയയെത്തുടര്‍ന്ന് ഫെബ്രുവരി 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മാര്‍ച്ച് 16 നാണു മരിച്ചത്.

രോഗം ബാധിക്കുന്നതിനു മുമ്പ് ഇവര്‍ വളര്‍ത്തുപക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും ഇവരുടെ വീടിനു സമീപം കാട്ടുപക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →