അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും ഓൺലൈനിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിനും നാല് പ്രവാസികൾ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവർത്തനങ്ങളും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചെന്നും പൊതുധാർമികതയ്ക്ക് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടുവെന്നും ആരോപിച്ചാണ് ഒരാളെ പിടികൂടിയത്. തുടർ നടപടികൾക്കായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം സാൽമിയിൽ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ റെയ്‍ഡിലാണ് മറ്റ് മൂന്ന് പേർ അറസ്റ്റിലായത്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. പിന്നീട് ഇവരെയും തുടർ നടപടികൾക്കായി കൈമാറി

താമസ നിയമങ്ങൾക്ക് വിരുദ്ധമായി കുവൈത്തിൽ കഴിഞ്ഞുവന്നിരുന്ന മറ്റൊരു യുവതിയെയും പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്‍തു. സ്‍പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയതിന് ഇവർക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് കൈമാറി.

Share
അഭിപ്രായം എഴുതാം