ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്യും

ചിറ്റൂര്‍ നിയോജകമണ്ഡലം എം.എല്‍.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് അനുവദിച്ച ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് മാര്‍ച്ച് നാലിന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ചിറ്റൂര്‍ – തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത മുഖ്യാതിഥിയാവും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ്, പട്ടഞ്ചേരി – പെരുമാട്ടി – പെരുവെമ്പ് – പൊല്‍പ്പുള്ളി – നല്ലേപ്പിള്ളി – കൊഴിഞ്ഞാമ്പാറ -വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  പി.എസ് ശിവദാസ്, റിഷാ പ്രേംകുമാര്‍, എസ്. ഹംസത്ത്, പി ബാലഗംഗാധരന്‍, എസ്.അനിഷ, എം. സതീഷ്, ഡി.ജോസി ബ്രിട്ടോ, പ്രിയദര്‍ശിനി, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ കെ.സി പ്രീത്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയ്സണ്‍ ഹിലാരിയോസ്, ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സത്യപ്രകാശ് എന്നിവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം