13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു

അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മുണ്ട്. അതേസമയം, ത്രിപുരയില്‍ സിപിഐഎം-കോണ്‍ഗ്രസ് സഖ്യം മൂന്നാമതാണ്. പത്ത് മണ്ഡലങ്ങളില്‍ മാത്രമേ നിലവില്‍ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളു. മേഘായയില്‍ പോസ്റ്റര്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ എന്‍പിപിയാണ് ലീഡ് (12)നേടുന്നത്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍.

Share
അഭിപ്രായം എഴുതാം