ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മുവാനി ജീവിതത്തിലേക്ക്

ഇസ്താംബൂള്‍: കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ചതഞ്ഞരഞ്ഞ് ഭാര്യ, രണ്ട് മക്കള്‍, സമീപം അനങ്ങാനാകാതെ ഒരു 48 വയസുകാരന്‍. തുര്‍ക്കിയിലെ ഹാത്തേയിലെ രക്ഷാപ്രവര്‍ത്തകരുടെ മുന്നിലെത്തിയ ദയനീയ കാഴ്ചകളിലൊന്നായിരുന്നു അത്. സ്ലാബുകള്‍ക്കിടയിലൂടെ കൈ പുറത്തേക്കിടാനായതാണു അബ്ദുള്ളഅലിം മൂവാനിക്കു രക്ഷയായത്.

കനത്ത കോണ്‍ക്രീറ്റ് പാളിക്കും ചെറിയ സ്ലാബിനും ഇടയില്‍ കുടുങ്ങി നിലയിലാണു മുവാനിയെ കണ്ടെത്തിയത്. ഭാര്യയുടെ നിശ്ചലമായ ശരീരത്തിനു മുകളിലൂടെയാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തകര്‍ക്കു നേരേ കൈനീട്ടിയത്. ആദ്യം മൂവാനിയെ പുറത്തെത്തിച്ചു. പിന്നാലെ ഭാര്യ എസ്രയുടെയും മക്കളായ മഹ്‌സീന്റെയും ബസീരയുടെയും ശരീരങ്ങള്‍ പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ കാട്ടിയശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

Share
അഭിപ്രായം എഴുതാം