സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം: കേരള വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി. 2023 ഫെബ്രുവരി 4ന് കാലാവധി തീരുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിഞ്ജാപനം നീട്ടിയത്. ഇതുവരെ കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല പ്രതിനിധിയെ നൽകിയിട്ടില്ല.

നിലവിൽ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് ഉള്ളത്. സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല.

Share
അഭിപ്രായം എഴുതാം