അതിര്‍ത്തിയില്‍ ഏതുനിമിഷവും ഇന്ത്യ, ചൈന ഏറ്റുമുട്ടല്‍ സാധ്യത

ന്യൂഡല്‍ഹി: 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനു സമാനമായി ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്കു സാധ്യതയെന്നു ലഡാക്ക് പോലീസിന്റെ സുരക്ഷാവിലയിരുത്തല്‍ റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം ചൈനീസ് സൈന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഈ മുന്നറിയിപ്പ്.

കഴിഞ്ഞ 20-22 വരെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷികസമ്മേളനത്തിലാണു ലഡാക്ക് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. ഇതേക്കുറിച്ചു െസെന്യം ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് എന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളോ െചെനീസ് വിദേശകാര്യമന്ത്രാലയമോ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായില്ല. കൃത്യമായൊരു രൂപരേഖയില്ലാതെ െചെനീസ് െസെന്യം അതിര്‍ത്തിമേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ നേരത്തേ പുറത്തുവന്നിരുന്നു. കാരകോറം ചുരം മുതല്‍ ചുമുര്‍ വരെ 65 പട്രോളിങ് പോയിന്റുകളിലാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ പതിവായി നിരീക്ഷണം നടത്തിയിരുന്നത്. അതില്‍ 5-17, 24-32, 37 പട്രോളിങ് പോയിന്റുകളില്‍ നിലവില്‍ ഇന്ത്യന്‍ സൈനികസാന്നിധ്യമില്ലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
ലഡാക്ക് പോലീസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചു കേ്രന്ദസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, നയതന്ത്രചര്‍ച്ചകളുടെ ഭാഗമായി ചില പോയിന്റുകളില്‍ ഇരുെസെന്യങ്ങള്‍ക്കും പട്രോളിങ് നിയന്ത്രണമുണ്ടെങ്കിലും ഇന്ത്യന്‍ ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നു പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കി. പിന്മാറ്റമേഖലകളില്‍ ഇന്ത്യയുടെ നിരീക്ഷണസംവിധാനങ്ങള്‍ ചൈനയ്‌ക്കൊപ്പമോ അതിലും മികച്ച രീതിയിലോ ശക്തമാണ്. തദ്ദേശഭരണകൂടങ്ങളുമായി സഹകരിച്ച്, പ്രദേശവാസികള്‍ക്കു കാലിമേയ്ക്കലിനുള്‍പ്പെെട എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്നും സൈന്യം ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം