ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു, കൊമ്ബുകോര്‍ത്ത് കൊമ്ബന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി, ഒരാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അതിനിടെ ആനപ്പുറത്ത് ഇരുന്ന ഒരാള്‍ വീണു. ഇയാളെ ആന കുത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ആനയിടഞ്ഞതു കണ്ട് ചിതറിയോടിയാണ് നിരവധി പേർക്ക് പരിക്കേറ്റത്. ഇതിനിടെ ആനപ്പുറത്ത് നിന്ന് വീണ ഒരാള്‍ക്ക് ആനയുടെ ചവിട്ടേറ്റതായും സൂചനയുണ്ട്. അമ്മത്തിരുവടിയുടെ തിടമ്ബേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തിയതാണ് സംഭവത്തിന് തുടക്കം.
ഉപചാരം ചൊല്ലല്‍ ചടങ്ങിനായി നേർക്കു നേരെ നിന്ന ആനകള്‍ രണ്ടും പരസ്പരം കൊമ്ബ് കോർക്കുകയായിരുന്നു. തുടർന്ന് ഒന്നിനു പിന്നാലെ മറ്റൊന്നായി ആനകള്‍ ഇടഞ്ഞോടുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം