ഗുരുവായൂരിൽ ആനയിടഞ്ഞു: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

തൃശ്ശൂർ: ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. 02/12/22 വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച് മടങ്ങും വഴിയാണ് ആന ഇടഞ്ഞത്. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു.

25/11/22 വെള്ളിയാഴ്ച വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്. ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ ഉടൻ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യിൽ കിട്ടിയതോടെ പാപ്പാൻ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം