സമനില പിടിച്ച് വെയ്ല്‍സ്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സമനില കുറിച്ച് യു.എസും വെയ്ല്‍സും. അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ തിമോത്തി വിയയും ഗാരെത് ബെയ്‌ലും ഇരുരാജ്യങ്ങള്‍ക്കുമായി ഗോളടിച്ചു.

മത്സരത്തിന്റെ മുപ്പത്താറാം മിനിറ്റില്‍ തിമോത്തി വിയ യു.എസിനായി ഗോളടിച്ചു. 64 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പ് കളിക്കുന്ന വെയ്ല്‍സ് തോല്‍ക്കാന്‍ തയാറല്ലായിരുന്നു. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേയാണ് വെറ്ററന്‍ താരം ഗാരേത് ബെയ്ല്‍ സമനില ഗോളടിച്ചത്. കളിയുടെ 36-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിച് മറിച്ചു കൊടുത്ത പന്ത് തിമോത്തി വിയ വലയിലാക്കി. 80-ാം മിനിറ്റില്‍ ബോക്‌സിലേക്കു കടന്ന ബെയ്‌ലിനെ വാക്കര്‍ സിമെര്‍മാന്‍ വീഴ്ത്തിയതു റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ബെയ്‌ലിനു പിഴച്ചില്ല. ഇറാനെ 6-2 നു തോല്‍പ്പിച്ച ഇം ണ്ടാണ് ബി ഗ്രൂപ്പില്‍ ഒന്നാമത്. വെയ്ല്‍സിനും യു.എസിനും ഒരു പോയിന്റ് വീതം ലഭിച്ചു.

Share
അഭിപ്രായം എഴുതാം