മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു

കൂത്തുപറമ്പ് : പതിനഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ തലശ്ശേരി സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് പിതാവ് തന്നെയാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി സ്‌കൂള്‍ വിട്ട് വന്ന സമയത്ത് പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് പിതാവിനെ പോലീസ് വലയിലാക്കിയത്. കഴിഞ്ഞ മാസം 28-നാണ് അവധിക്ക് ശേഷം പ്രതി ഗള്‍ഫിലേക്ക് പോയത്. പ്രതിയുടെ നാട്ടുകാരനായ ഒരാള്‍ എന്ന വ്യാജേന പോലീസ് തന്നെയാണ് ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. പ്രശ്‌നം പോലീസ് സ്‌റ്റേഷനില്‍ എത്താതെ ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ഇത് ഉടന്‍ നാട്ടിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇയാളെ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബലാത്സംഗം, പോക്‌സോ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ. സൈഫുള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഷൈജേഷ്, പ്രശോഭ്, വിജിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം