മൈ റെയിൽവേ സ്റ്റേഷൻ വാട്‌സ്‌ആപ്പ് ചലഞ്ചുമായി പാസഞ്ചേഴ്‌സ് അസോസിയേഷൻ

പുതുക്കാട് : പുതിയ ട്രെയിൻ സമയം യാത്രക്കാരിലേക്ക് എത്തിക്കാൻ മൈ റെയിൽവേ സ്റ്റേഷൻ വാട്‌സ്‌ആപ്പ് ചലഞ്ചുമായി പുതുക്കാട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ . പുതുക്കാട് മണ്ഡലത്തിലും മാപ്രാണം, ചേർപ്പ് മേഖലകളിലുമുള്ള യാത്രക്കാർക്ക് ട്രെയിൻ സമയം എത്തിക്കുക എന്നുള്ളതാണ് ചലഞ്ച്. 9895602779 എന്ന വാട്‌സ്‌ആപ്പ് നമ്പരിൽ മൈ റെയിൽവേ സ്റ്റേഷൻ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ പുതുക്കിയ ട്രെയിൻ സമയം വാട്ട്‌സ്‌ആപ്പ് സന്ദേശമായി ലഭിക്കും. ലഭിക്കുന്ന ആൾ ചുരുങ്ങിയത് 20 പേർക്കെങ്കിലും വാട്ട്‌സ് ആപ്പ് വഴി ട്രെയിൻ സമയം കൈമാറി ചലഞ്ചിൽ പങ്കെടുക്കാം.

ബാംഗ്ലൂർ- കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, നാഗർകോവിൽ- മംഗലാപുരം പരശുറാം എക്‌സ്പ്രസ്, കണ്ണൂർ- ആലപ്പി എക്‌സ്പ്രസ്, നിലമ്പൂർ- കോട്ടയം എക്‌സ്പ്രസ് അടക്കം 17 തീവണ്ടികൾക്ക് പുതുക്കാട് സ്റ്റോപ്പുണ്ട്. രാവിലത്തെ ബാംഗ്ലൂർ- കന്യാകുമാരി എക്‌സ്പ്രസിന് സ്റ്റേഷൻ കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റും ലഭിക്കും. 2022ഒക്ടോബർ ഒന്ന് മുതൽ പുതുക്കിയ ട്രെയിൻ സമയം അനുസരിച്ച്‌ ബാംഗ്ലൂർ- കന്യാകുമാരി എക്‌സ്പ്രസ് 20 മിനിറ്റ് നേരത്തേ രാവിലെ 5.40ന് പുതുക്കാടെത്തും. വൈകിട്ടുള്ള നിലമ്പൂർ- കോട്ടയം എക്‌സ്പ്രസ് 10 മിനിറ്റ് മുമ്പേ വൈകിട്ട് 6 നാണ് സ്റ്റേഷനിൽ എത്തുക

Share
അഭിപ്രായം എഴുതാം